Malayalam Christian song Index

Friday, 15 September 2023

Halleluyya rakthatthaal jayam jayamഹല്ലേലുയ്യ രക്തത്താൽ ജയം ജയം song no 452

ഹല്ലേലുയ്യ രക്തത്താൽ ജയം ജയം

യേശുവിൻ രക്തത്താൽ ജയം ജയം ജയം (2)


1 എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ

ഒന്നുമേ ഭയന്നിടാതെ പോയിടും (2)

രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്

നിർഭയം നിരാമയം വസിക്കും ഞാൻ(2);- ഹല്ലേലുയ്യാ


2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ

വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ (2)

കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം

നിർഭയം നിരാമയം വസിക്കും ഞാൻ(2);- ഹല്ലേലുയ്യാ


3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ

യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ (2)

കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി

നിർഭയം നിരാമയം വസിക്കും ഞാൻ  (2);- ഹല്ലേലുയ്യാ


4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ

സർവ്വ മുഴങ്കാലും മടങ്ങിടുമേ  (2)

സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ

സർവ്വരാലും വന്ദിതൻ മഹോന്നതൻ;(2) ഹല്ലേലുയ്യാ 


Halleluyya rakthatthaal jayam jayam

Yeshuvin rakthatthaal jayam jayam jayam


1Ente saukhyadaayakan yahovaraaphayaakayaal

Onnume bhayannidaathe poyidum (2)

Rogabheethiyillini rakthamente kottayal

Nirbhayam niraamayam vasikkum njaan;(2)  (halleluyyaa)


2 Karuthidaamennettavan yahova-yire aakayaal

Varuvathonnilum bhayappedilla njaan (2)

Karuthidumenikkavan vendathellaam anudinam

Nirbhayam niraamayam vasikkum njaan(2);-( halleluyyaa)


3 Ithuvare nadatthiyon Ebanesaraakayaal

Yahova-shamma koodeyennumullathaal (2)

Kodiyuyartthum shathruvin mumpil yahova-nisi

Nirbhayam niraamayam vasikkum njaan(2);-( halleluyyaa)


4 Sarvvashakthanaayavan yahova-eloheemavan

Sarvva muzhankaalum madangidume (20

Sarvva naavumekamaayu ettuchollumeyavan

Sarvvaraalum vandithan mahonnathan(2) (halleluyyaa)

 

Lyrics by: Pr O M Rajukutty

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...