Malayalam Christian song Index

Friday, 13 May 2022

Ambayerushalem amparin അംബയെരുശലേം അമ്പരിൻ Song No 411

അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ

 അംമ്പരേ വരുന്ന നാളെന്തു മനോഹരം


1തൻ മണവാളനു വേണ്ടിയലംകരിച്ചുളളാരു

 മണവാട്ടി തന്നെയിക്കന്യകാ


2 നല്ല പ്രവർത്തികളായ സുചേലയെ

  മല്ല മിഴി ധരിച്ചുകൊണ്ടഭിരമയായ്


3 ബാബിലോൺ വേശൃയോപ്പോലിവളെ  മരു

   ഭൂമിയിലല്ല കൺമു മാമലമേൽ ദൃഢം


4 നീളവും വീതിയും ഉയരവും സാമ്യമായ്

  കാണുവതിവളിലാണനൃയിലല്ലതു


5 ഇവളുടെ സൂര്യ ചന്ദ്രർ ഒരു വിധത്തിലും വാനം

  വിടുകയില്ലവൾ  ശോഭ അറുതിയില്ലാത്തതാം


6 രസമെഴും സംഗീതങ്ങൾ ഇവളുടെ കാതുകളിൽ

   സുഖമരുളിടും ഗീതം സ്വയമിവൾ  പാടിടും


7  കനകവും മുത്തുരത്നംഇവയണികില്ലെങ്കിലും

    സുമുഖിയാമിവൾ കണ്ഠം ബഹു രമണീയമാം


Ambayerushalem amparin   kaazhchayil

Ammpare varunna naalenthu manoharam


1 Than manavaalanu vendiyalamkaricchulalaaru

   Manavaatti thanneyikkanyakaa

2 Nalla pravartthikalaaya suchelaye

   Malla mizhi dharicchukondabhiramayaayu

3 Baabilon veshruyoppolivale  maru

   Bhoomiyilalla kanmu maamala mel druddam

4 Neelavum veethiyum uyaravum saamyamaayu

   Kaanuvathivalilaananruyilallathu

5 Ivalute soorya chandrar oru vidhatthilum vaanam

   ViTukayillaval  shobha aruthiyillaatthathaam

6  Rasamezhum samgeethangal  ivalute kaathukalil

   Sukhamarulitum geetham svayamival  paattum

7  Kanakavum mutthurathnamivayanikillenkilum

  Sumukhiyaamival kandtam bahu ramaneeyamaam

Lyrics| Mahakavi Kunnampurathu Varghese Simon (KVS)

Vocal |Praison,Kottarakara



No comments:

Post a Comment

Angeppolen Daivame Aarulli Lokeഅങ്ങെപ്പോലെൻ ദൈവമെ Song No 522

 അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ അങ്ങിലല്ലാതെ വെറെയില്ലെൻ ആശ്രയം അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം ആ...