Malayalam Christian song Index

Sunday, 16 January 2022

Enne ariyaan enne natatthaanഎന്നെ അറിയാൻ എന്നെ നടത്താൻ Song No401

എന്നെ അറിയാൻ എന്നെ നടത്താൻ

എല്ലാ നാളിലും യാഹെനിക്കുണ്ട്


1 ചൂടിൽ വാടാതെ വീണുപോകാതെ

മേഘസ്തംഭമായ് യാഹെനിക്കുണ്ട്

കാലിടറതേ കല്ലിൽ തട്ടാതേ

താങ്ങിയെടുക്കും നാഥനെന്നെന്നും


2 കൂട്ടം വിട്ടുപോം ആടിനേപോലേ

ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്

തേടിയെത്തിടും നല്ലയിടയൻ

തോളിലെറ്റിയെൻ വീട്ടിലെത്തിക്കും


3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ

പരിചയായിടും യാഹെനിക്കുണ്ട്

ആത്മശക്തിയാൽ എന്നേ നയിക്കും

ആത്മനാഥനെൻ കൂടെയുണ്ടെന്നും


Enne ariyaan enne natatthaan

Ellaa naalilum yaahenikkundu


Chootil vaaTaathe veenupokaathe

Meghasthambhamaayu yaahenikkundu

KaaliTarathe kallil thaTTaathe

ThaangiyeTukkum naathanennennum;-


Koottam vittupom aaTinepole

OttappeTTaalum yaahenikkundu

TheTiyetthiTum nallayiTayan

Tholilettiyen veeTTiletthikkum;-


Saatthaan paathayil poraTikkumpol

ParichayaayiTum yaahenikkundu

Aathmashakthiyaal enne nayikkum

Aathmanaathanen kooTeyundennum;-





No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...