Malayalam Christian song Index

Friday, 22 May 2020

Vazhthi sthuthikkum ennum njaan വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ Song No 302

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ

1 വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി;-

2 പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ

3 ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ;-

4 പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-

5 അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ;-


Vazhthi sthuthikkum ennum njaan
ente thazhchayil ortha ieshane

1 Varnnichedan enikkente navu poraye
Enni theerthidamo avan cheithathu
Aayramay sthuthichidunne
Aananna hasthangale uyarthi;-

2 Papa shapa rogam’ayathente bheethiyal
Nasha garthathil pathikkum nerathil
Sneha hastham neettiyenne
Nin thiru rajyathil akkiyallo;-

3 Chettilallayo kidannathorthu nokkiyal
Nattamallayo vamichathen jeevitha
Mattiyallo en jeevithathe
Mattamillatha ninte krupayal;-

4 Papikale thedivanna yeshu rakshakan
Papamilla sutharkkaytha varunne
Varavin dinam athisamepam
Varavin prethyashayal niranjidame;-

5 Allal thingum jeevithathil najan vasichappol
Vallabha! nin sneham ennil uttiyallo
Jaya geetham paadiduvan nin jayam
Nee enikkekiyallo;-



                                             (കടപ്പാട് )
Pr .ജോൺ വർഗ്ഗീസ്  (മുട്ടംകീവർച്ചൻ)

No comments:

Post a Comment

Njangal Ithu Vare Athuvaanഞങ്ങൾ ഇതു വരെ എത്തുവാൻ Song No 508

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവ...