നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ് ജീവിക്കും ഞാന്‍
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)
Nithyasnehatthaal enne snehicchu (2)
Ammayekitum snehatthekkaal
Lokam nalkitum snehatthekkaal
Ange vittengum pokayilla njaan (2)
Angil chernnennum jeevikkum njaan
Sathyasaakshiyaay jeevikkum njaan
Nithyarakshayaal enne rakshicchu (2)
Ekarakshakan yeshuvinaal
Lokarakshakan yeshuvinaal
Nin hitham cheyvaan.. angeppolaakaan
Enne nalkunnu poornnamaayi (2)
Nithyanaatathil enne cherkkuvaan (2)
Meghattherathil vannitume
Yeshu raajanaay vannitume
Aaraadhiccheetum kumpitteetum njaan (2)
Svargganaatathil yeshuvine
Sathyadyvamaam yeshuvine (nithyasnehatthaal..)
Use the link
“നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു."
കൊല്ലം ജില്ലയിൽ അടൂർ ഏനാത്ത് എന്ന സ്ഥലത്ത് റ്റി.എം. വിൽസന്റെയും തങ്കമ്മ വിൽസന്റെയും അഞ്ചുമക്കളിൽ ഇളയവനായി ശാമുവേൽ വിൽസൻ ജനിച്ചു. ശമുവേൽ ബാലനെപ്പോലെ മാതാപിതാക്കൾ ആഗ്രഹിച്ചതു പോലെയും ദൈവം വിളിച്ച് സുവിശേഷ വയലിൽ തൻറെ സ്നേഹനിധിയായിരുന്ന മാതാപിതാക്കൾ ഒപ്പം അദ്ധ്വാനിക്കാനായിരുന്നു. . എന്നാൽ തൻറെ മാതാവിൻ്റെ വേർപാട് തന്നെ വളരെ വേദനിപ്പിച്ചു. മാതൃസ്നേഹത്തിന്റെ ലാളനകളും, തലോടലുകളും ഉപദേശങ്ങളും എല്ലാംമെല്ലാം കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, അമ്മയുടെ സ്നേഹവും ലോകസ്നേഹവും താല്ക്കാലികമാണെന്നും ദൈവസ്നേഹം നിത്യമാണെന്നും പരിശുദ്ധാത്മാവ് സംസാരിച്ചു.
ആ ചിന്തയിൽ നിന്നും ദൈവസ്നേഹത്തെ ഓർത്തപ്പോൾ ദൈവം മനുഷ്യന് ദാനമായി നല്‌കിയ നിത്യസ്നേഹം ആത്മരക്ഷ, നിത്യരാജ്യം, നിത്യതമായ ജീവിതം ഇതെല്ലാം പരിശുദ്ധാത്മാവ് ഹൃദയത്തിൽ കൂടി കടത്തി വിട്ടു അപ്പോൾ തൻ അനുഭവിച്ച അളവില്ലാത്ത ദൈവത്തിന്റെ സ്പര്ശനം ആണ് പ്രസ്തുത ഗാനം
'നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു'
അതിലെ ചില വരികൾ തൻ്റെ ഉറച്ച വിശ്വാസത്തെ അടിവരയിടുന്നു "അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍"'നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍' എന്ന വരികൾ തൻറെ ഏറ്റവും വലിയ ആഗ്രഹത്തിൻ്റെ പ്രദർശനവുമാണ്
അതുകൂടാതെ ശാമുവേൽ വിൽസൻ. "ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ' എന്ന മാറ്റരുഗാനവും രചിച്ചിട്ടുണ്ട്
No comments:
Post a Comment