എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ (2)
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
കാന്തയാം എന്നെയും
ചേര്‍ത്തിടും നിശ്ചയമായ്
(എന്‍ പ്രിയ..)
യെരുശലെമിന്‍ തെരുവിലൂടെ
ക്രൂശു മരം ചുമന്നു
കാല്‍വരിയില്‍ നടന്നു പോയവന്‍ (2)
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള
വീടുകള്‍ തീര്‍ത്തിട്ടു
വേഗത്തില്‍ വരുമവന്‍
(എന്‍ പ്രിയ..)
ആനന്ദ പുരത്തിലെ വാസം
ഞാന്‍ ഓര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ (2)
പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗീയ സന്തോഷ
മിഹത്തിലുണ്ടിന്നലെക്കാള്‍
(എന്‍ പ്രിയ..)
നീതി സൂര്യന്‍ വരുമ്പോള്‍
തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ(2)
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന
രാജാവ് വേഗം വരും
(എന്‍ പ്രിയ..)
സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
കാന്തനുമായ് വാഴുവാന്‍(2)
ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ
ചേര്‍ത്തിടും പ്രേമ കാന്തന്‍
(എന്‍ പ്രിയ..)
En priya rakshakan neethiyin suryanaay
Thejasil velippedume (2)
Thaamasamenniye mekhathil varum thaan
Kaanthayaam enneyum
Cherthidum nishchayamaay
(En priya..)
Yerushalemin theruviloode
Crushu maram chumannu
Kaalvariyil nadannu poyavan (2)
Shobhitha pattanathil muthukalaalulla
Veedukal theerthittu
Vegathil varumavan
(En priya..)
Aananda purathile vaasam
Njaan orkkumbol
ihathile kashtam saaramo (2)
Prathyaasha ganangal padi njaan nithyavum
Swargeeya sandosha
Mihathilundnnalekkal
(En priya..)
Neethi suryan varumbol
Than prabhayin kaanthiyaal
En irul niram maaridume(2)
Raja raja prathimaye dharippichittenne than
Koodave iruthunna
Rajavu vegam varum
(En priya..)
Santhaapam theernnittu anthamilla yugam
Kaanthanumaay vaazhuvaan(2)
Ullam kothikkunne paadangal pongunne
Enningu vannenne
Cherthidum prema kaanthan
(En priya)
This video is from Creation to Creator
Lyrics & Music: Vettamala Philipose Upadeshi
Vocal Finny Cherian
പ്രശസ്തനായ വേട്ടമല ഫിലിപ്പോസ് ഉപദേശിയുടെ മനോഹരമായ ഗാനമാണ് എൻ പ്രിയ രക്ഷകൻ നീതിയും സൂര്യനായി എന്നുള്ള ഗാനം
വേട്ടമല ഫിലിപ്പോസ് ഉപദേശി ഭക്തനായ ഗാന രചയിതാവും, നല്ലൊരു പ്രസംഗിക്കാനും ആയിരുന്നു
ഒരിക്കൽ തന്റെ സ്ഥലത്ത് പ്രശസ്തനായ സുവിശേഷകൻ വരുന്നു എന്ന് കേൾക്കാൻ ഇടയായി അതനുസരിച്ച് ദൈവവചനം കേൾക്കുവാൻ കൺവെൻഷന്റെ മുൻപിലുള്ള ഇരിപ്പിടത്തിൽ വോട്ടമല ഉപദേശിയും ഇരിക്കുകയായിരുന്നു
അന്ന് പ്രസംഗിക്കാൻ വന്ന ഉപദേശി പ്രസംഗിക്കാൻ എടുത്ത വിഷയം ( യിരെമ്യാവ് 13 : 23 )
കൂശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും.
( jermiah13:23 )
Can the Ethiopian change his skin, or the leopard his spots? then may ye also do good, that are accustomed to do evil.
പ്രസംഗകൻ വാചാലനായി ജനത്തോട് ചോദിച്ചു കൂശൃനേ നിങ്ങൾ കണ്ടിട്ടുണ്ടോ, ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ മുമ്പിൽ ഇരുന്ന് വേട്ടമല ഉപദേശിയെ ചൂണ്ടിക്കാട്ടി ഇതുപോലെ ഇരിക്കുമെന്ന് പറഞ്ഞ വാചാലനായി അന്ന് രാത്രിയിൽ വേട്ടമല ഉപദേശിക്കു ഉറക്കം വന്നില്ല, തന്നെ പൊതുജനത്തിന്റെ മുമ്പിൽ വച്ച് ആക്ഷേപിച്ചത് തന്റെ തൊലിയുടെ നിറത്തെ ചൊല്ലിയാണ്
അശ്വസ്ഥനായി ഭക്തൻ കിടന്നുറങ്ങിയപ്പോൾ ദൈവം തൻറെ അരികിൽ വന്ന് ഇങ്ങനെ പറയുകയുണ്ടായി
നീതി സൂര്യന്‍ വരുമ്പോള്‍
തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന
രാജാവ് വേഗം വരും
അന്നു നിന്റെ ദുഃഖവും നിരാശയും ഒക്കെ ഞാൻ മാറ്റുമെന്ന് ദൈവം ഉപദേശിയോട് സംസാരിച്ചു
നിങ്ങളെ ആരെങ്കിലും ഇതുപോലെ ഏതെങ്കിലും ചെറിയ വിഷയം വെച്ച് പരിഹസിക്കുകയോ , നിന്ദിക്കുകയോ , ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഭക്തൻ പാടിയതുപോലെ പാടുവാൻ കഴിയണം ഇവിടെ ഈ ദുഃഖങ്ങളെല്ലാം തീരുന്ന ദിവസം നിങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്നു ക്രിസ്തുവിൻറെ വലതുഭാഗത്ത് ഇരിക്കുവാൻ ദൈവം നിങ്ങൾക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
No comments:
Post a Comment