ദേവേശാ യേശുപരാ
ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു
നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോ
ഗതസമന പൂവനത്തിൽ
അധികഭാരം വഹിച്ചതിനാൽ
അതിവ്യഥയിൽ ആയിട്ടും
താതനിഷ്ടം നടപ്പതിന്നനുസരിച്ചു
അന്നാസിൻ അരമനയിൽ
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങൾകൊണ്ടു
മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു
പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേൽപ്പിച്ചു
തലയിൽ മുള്ളാൽ മുടിയും വച്ചു
പലർ പല പാടുകൾ ചെയ്തു നിന്നെ
ബലഹീനനായ നിന്മേൽ
വലിയ കുലമരം ചുമത്തി
തലയോടിടം മലമുകളിൽ
അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ
തിരുക്കരങ്ങൾ ആണികൊണ്ടു
മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ
ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ
നിൻമരണം കൊണ്ടെന്‍റെ
വൻ നരകം നീയകറ്റി
നിൻമഹത്ത്വം തേടിയിനി
എൻകാലം കഴിപ്പാൻ കൃപ ചെയ്യണമേ
Deveshaa yeshuparaa
Jeevanenikkaay vedinjo
Jeevanatta paapikalkku
Nithyajeevan koduppaanaay nee maricho
Gathasamana poovanathil
Adhikabhaaram vahichathinal
Athivyathayil aayittum
Thaathanishtam nadappathinnanusarichu
Annaasin aramanayil
Mannavaa nee vidhikkappettu
Kannangalil karangalkondu
Mannaa ninne adichavar parihasichu
Pelaathosennavanum
Vilamathichu kurishelppichu
Thalayil mullaal mudiyum vachu
Palar pala padukal cheythu ninne
Balaheenanaaya ninmel
Valiya kulamaram chumathi
Thalayoditam malamukalil
Alivillathayyo yoodar nadathi ninne
Thirukkarangal aanikondu
Marathodu cherthadichu
Iruvashathum kurishukalil
Irukallar naduvil nee maricho paraa
Ninmaranam kondente
Van narakam neeyakatti
Ninmahatthwam thediyini
Encalam kazhippaan kripa cheyyaname
This video is from Creation to Creator (study purpose only)
Lyrics & Music: P V Joseph
Vocal Finny Cherian
Hindi translations are available Use the link
No comments:
Post a Comment